TempleTM Kerala
Bhagavad Gita · Chapter 11 · Verse 41

Vishvarupa Darshana Yoga 11, verse 41

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 41 Verified original
सखेति मत्वा प्रसभं यदुक्तं हे कृष्ण हे यादव हे सखेति अजानता महिमानं तवेदं मया प्रमादात्प्रणयेन वापि

സഖേതി മത്വാ പ്രസഭം യദുക്തം ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി അജാനതാ മഹിമാനം തവേദം മയാ പ്രമാദാത്പ്രണയേന വാപി

sakheti matvā prasabhaṃ yaduktaṃ he kṛṣṇa he yādava he sakheti ajānatā mahimānaṃ tavedaṃ mayā pramādātpraṇayena vāpi

Malayalam Translation

ശ്ലോകം 41–42: ഹേ അച്യുതാ! അങ്ങ് എന്റെ സുഹൃത്താണെന്നു കരുതി അങ്ങയുടെ ഈ മാഹാത്മ്യമറിയാതെ ഞാന്‍ അശ്രദ്ധയാലോ സ്നേഹത്താലോ അങ്ങയെ ഹേ കൃഷ്ണാ, ഹേ യാദവ, ഹേ സഖേ എന്നൊക്കെ അതിരുവിട്ട് പറഞ്ഞിട്ടുള്ളതും, നടക്കുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴും, ഉണ്ണുമ്പോഴും, തനിച്ചിരിക്കുമ്പോഴും, കൂട്ടത്തിലി രിക്കുമ്പോഴും ഞാന്‍ വിനോദത്തിനായിപോലും അങ്ങയെ അപമാനിച്ചിട്ടുണ്ടെങ്കില്‍ അതൊക്കെയും ക്ഷമിക്കണമെന്നു ഞാന്‍ അപ്രമേയനായ അങ്ങയോടു പ്രാര്‍ഥിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation